വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: വഖഫ് ഭൂമി അവകാശപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. ഹാവേരിയിലാണ് സംഭവം. പത്തോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. വഖഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ കൃഷിഭൂമി തങ്ങളുടേതാണെന്ന് കാട്ടി വഖഫ് അടുത്തിടെ കർഷകർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ 30ഓളം പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചില വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും ഏതാനും വാഹനങ്ങൾ തകരുകയും ചെയ്തു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ക്രമസമാധാന നില പൂർണമായും നിയന്ത്രണത്തിലാണെന്നും, കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹാവേരി ടൗൺ പോലീസ് അറിയിച്ചു.

 

TAGS: KARNATAKA | ATTACK
SUNMARY: Over 30 detained im clash between two groups amod waqf row

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *