മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂർ: മണിപ്പൂരില്‍ ബസ് യാത്ര പുനരാരംഭിച്ചതിനെതിരെ വൻ പ്രതിഷേധം. ബസ് സര്‍വീസിന് നേരെ കുക്കി സംഘടനകള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരില്‍ ഒരാളായ ലാല്‍ ഗൗതംങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് കൊല്ലപ്പെട്ടത്. ബസ് സർവീസ് തടഞ്ഞവര്‍ക്കെതിരെ സുരക്ഷാ സേന ലാത്തിച്ചാര്‍ജം കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.

സംഘര്‍ഷത്തില്‍ 25 പേര്‍ക്ക് പരുക്കുണ്ട്. കാങ്‌പോക്പിയില്‍ വെച്ചാണ് ബസ് സര്‍വീസ് പുനരാരംഭിച്ചതിനെതിരെ പ്രതിഷേധം ഉണ്ടായത്. സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. പ്രതിഷേധക്കാര്‍ ബസ് തടയുന്നതിന് പുറമെ ചില സ്വകാര്യ വാഹനങ്ങള്‍ക്ക് തീയിടുകയും കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ദിമാപുര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ച പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ഇംഫാലില്‍ നിന്ന് സേനാപതി ജില്ലയിലേക്കാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.

TAGS: NATIONAL
SUMMARY: Clash erupts in Manipur again after bus service restarts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *