ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്‌ഗഡിലെ ബസ്‌തറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. നാരായണ്‍പുർ-കാണ്‍കർ ജില്ലകളുടെ അതിർത്തിയിലെ വനമേഖലയില്‍ ശനിയാഴ്‌ച രാവിലെയാണ് വെടിവയ്‌പുണ്ടായത്‌.

ഇവിടെ രാവിലെ സുരക്ഷാ സേനയുടെ തിരച്ചില്‍ നടന്നിരുന്നു. ബിഎസ്‌എഫും ജില്ലാ റിസർവ് ഗാർഡിലെയും സ്പെഷല്‍ ടാസ്ക്ക് ഫോഴ്‌സിലെയും ഉദ്യോഗസ്ഥരാണ് തിരച്ചിലില്‍ നടത്തിയത്. പരുക്കേറ്റ ജവാന്മാരെ ഹെലികോപ്റ്റർ മാർഗം റായ്പുരിലെ ആശുപത്രിയിലെത്തിച്ചു.

TAGS : CHATTISGARH
SUMMARY : Clash in Chhattisgarh; Five Maoists were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *