മലപ്പുറത്ത് ഹയര്‍ സെക്കൻഡറി സ്കൂളില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

മലപ്പുറത്ത് ഹയര്‍ സെക്കൻഡറി സ്കൂളില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളില്‍ വിദ്യാർഥി സംഘർഷം. മൂന്ന് വിദ്യാർഥികള്‍ക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർഥികള്‍ക്കിടയിലാണ് സംഘർഷം ഉണ്ടായത്. പരുക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാ‌ർഥികള്‍ക്കിടയില്‍ നേരത്തേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാർഥി ഇന്ന് പരീക്ഷയെഴുതാൻ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ചത്.

TAGS : CRIME
SUMMARY : Clashes at Malappuram Higher Secondary School; Three students stabbed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *