മലപ്പുറത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; എയര്‍ ഗണ്‍ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; എയര്‍ ഗണ്‍ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തില്‍ കഴുത്തിന് വെടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗണ്‍ ഉപയോഗിച്ച്‌ വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഉത്സവത്തിനിടെ രണ്ട് പ്രദേശത്തെ ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് എയർ ഗണ്‍ ഉപയോഗിച്ച്‌ വെടിയുതിർത്തത്.

വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുഖ്മാന് കഴുത്തിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. സംശയം തോന്നിയ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്‌ത്‌ വരികയാണ്.

TAGS : MALAPPURAM
SUMMARY : Clashes during festival in Malappuram; Youth seriously injured after being shot with air gun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *