‘ഡൽഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം; 9 പേര്‍ക്ക് പരുക്ക്

‘ഡൽഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം; 9 പേര്‍ക്ക് പരുക്ക്

ഡൽഹി ചലോ മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ശംഭു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതെതുടര്‍ന്നാണ് പിന്‍മാറ്റം. സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും യോഗത്തിന് ശേഷമായിരിക്കും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കുക. പോലീസിന്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പഞ്ചാബിലെ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ മാര്‍ച്ച്‌ ആരംഭിച്ചത്.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്‌കെഎം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെയാണ് പോലീസ് മാര്‍ച്ച്‌ തടഞ്ഞത്. തുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുമായിരുന്നു.

TAGS : DELHI CHALO MARCH
SUMMARY : Clashes in ‘Delhi Chalo’ March; 9 people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *