പൊതുസ്ഥലത്ത് സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

പൊതുസ്ഥലത്ത് സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യതയെ ഹനിക്കാതെയും പൊതു ഇടങ്ങളിൽ വെച്ച് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പറഞ്ഞു.

വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന കേസില്‍ പറവൂര്‍ സ്വദേശിക്കെതിരെയുള്ള കുറ്റങ്ങള്‍ ഭാഗികമായി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതിയില്‍ പറയുന്ന ആംഗ്യങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നടപടി തുടരാമെന്നും കോടതി പറഞ്ഞു.

2022 മെയ് 3ന്, പ്രതി അജിത് പിള്ളയും സുഹൃത്തും സിന്ധുവിന്റെ വീടിന് മുന്നിൽ നിന്ന് അവരുടെ ഫോട്ടോകൾ എടുക്കുകയും ലൈംഗിക ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. എന്നാൽ പൊതു ഇടത്തിലാണ് സംഭവം നടന്നതെന്നും അത് കുറ്റകരമല്ലെന്നും അജിത് പിള്ള കോടതിയോട് പറഞ്ഞു.

ആരുടേയും നിരീക്ഷണമില്ലെന്ന് കരുതുന്നിടത്ത് വച്ച് സ്ത്രീയുടെ വിവസ്ത്രമായ അവയവങ്ങളോ പ്രവൃത്തികളോ പകര്‍ത്തുന്നത് ഐപിസി 354സി പ്രകാരം കുറ്റകരമാണ്. എന്നാൽ വീടിന് മുന്നില്‍ നില്‍ക്കുന്നയാളുടെ ഫോട്ടോയെടുത്തത് ഈ നിര്‍വചനത്തില്‍ വരില്ല. അതേസമയം അശ്ലീല ആംഗ്യം കാണിച്ചത് കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു.

 

TAGS: KERALA | HIGH COURT
SUMMARY: Clicking women’s photograph in public space not an offence, says hc

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *