ഗസ കൂട്ടക്കുരുതി: ലോക മനസാക്ഷി ഉണരണം കാന്തപുരം

ഗസ കൂട്ടക്കുരുതി: ലോക മനസാക്ഷി ഉണരണം കാന്തപുരം

 

ബെംഗളൂരു: ഗസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമം പൈശാചികമാണെന്നും ഇതിനെതിരെ ലോക മനസാക്ഷി ഉണരണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കരാറുകൾ ലംഘിച്ച് ഇസ്രയേൽ തുടരുന്ന അക്രമം അഹങ്കാരത്തിൻ്റെതാണെന്നും ലോകം ഒറ്റക്കെട്ടായി രോഷം കൊള്ളണമെന്നും കാന്തപുരം പറഞ്ഞു. പ്രാർത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമെന്നും വിശുദ്ധ മാസത്തിൽ ലോക സമാധാനത്തിനും പലസ്തീൻ്റെ മോചനത്തിനും വേണ്ടി പ്രാർത്ഥികണമെന്നും ബെംഗളൂരുവില്‍ നടന്ന റൂഹാനി ഇജ്തിമയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം പറഞ്ഞു

വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച പരിപാടി പുലർച്ചെ നാല് മണിയോടെ അവസാനിച്ചു. സയ്യിദ് സൈനുദീൻ തങ്ങൾ ദിക്റ് മജ്‌ലിസിനും സമാപന പ്രാർത്ഥനകും നേത്റ്ത്വം നൽകി. ഡോ: മുഹമ്മദ് അബ്ദുൾ ഹകീം അസ്ഹരി, ഡോ: മുഹമ്മദ് അഫ്സലുദീൻ ജുനൈദ് ഹസ്റത് മൗലാന മുഹമ്മദ് ഹാറൂൻ സി.എം ഇബ്രാഹീം , തുടങ്ങിയവർ പ്രസംഗിച്ചു മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ശബീറലി ഹസ്റത് അധ്യക്ഷത വഹിച്ചു. ഉസ്മാൻ ശരീഫ് സ്വാഗവും ജലീൽ ഹാജി നന്ദിയും പറഞ്ഞു.
<br>
TAGS : KANTHAPURAM A P ABOOBACKER MUSLIYAR
SUMMARY : Closing ceremony of the Rouhani Ijtima

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *