ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി, കനത്ത നാശനഷ്ടം

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി, കനത്ത നാശനഷ്ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ​ഗോമുഖിൽ മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. തെഹ്‌രി- ​ഗർഹ്വാൾ ഏരിയയിലാണ് മേഖലയിലാണ് മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു വിവരം. ആളുകളെ കാണാതായതായി ഇതുവരെ വിവരമില്ല. ഗംഗോത്രിയിൽ ശാരദാ കുടീരവും ശിവാനന്ദാശ്രമവും വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്.


 
റോഡുകളിലേക്കും വെള്ളം കയറിയതിനെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ഹരിദ്വാറിലും ഋഷികേശിലും ​ഗം​ഗാനദിയിൽ ജലനിരപ്പുയർന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോ​ഗഡിലെയും ബാ​ഗേശ്വറിലെയും സ്കൂളുകൾ അടച്ചു. മഴ കനത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു.

<BR>
TAGS : UTTARAKHAND | CLOUDBURST
SUMMARY : Cloudburst in Uttarakhand: Shops washed away, heavy damage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *