ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് നിർദേശം

ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് നിർദേശം

ബെംഗളൂരു: ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് കർണാടക പബ്ലിക് സർവീസ് കമ്മീഷനോട് (കെപിഎസ്‌സി) നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡയിലെ ചോദ്യങ്ങളുടെ വിവർത്തനത്തിൽ തെറ്റുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വീഴ്ചകൾക്ക് ഉത്തരവാദികളായവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

രണ്ട് മാസത്തിനകം ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്താനാണ് നിർദേശം. പരീക്ഷയിലെ ചോദ്യങ്ങളുടെ കന്നഡ വിവർത്തനത്തിൽ നിരവധി തെറ്റുകൾ കണ്ടെത്തിയിരുന്നു.

പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 350 ഗസറ്റഡ് പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് ഓഗസ്റ്റ് 27ന് നടത്തിയ പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തെറ്റുകൾ ഉണ്ടായിരുന്നത്.

TAGS: KARNATAKA | KPSC
SUMMARY: CM Siddaramaiah directs KPSC to reconduct exam following outrage over inappropriate translation of questions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *