യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പദ്ധതിയുടെ ആദ്യഘട്ടം സകലേഷ്പുർ താലൂക്കിലെ ബികെരെ ദൊഡ്ഡനഗറിലെ പമ്പ് ഹൗസിലാണ് ഉദ്ഘാടനം ചെയ്തത്. കോലാർ, ചിക്കബല്ലാപുർ, ബെംഗളൂരു റൂറൽ, രാമനഗര, തുമകുരു, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ 29 താലൂക്കുകളിൽ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.

ഉദ്ഘാടനച്ചടങ്ങിൽ ഉപമുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയുമായ ഡി.കെ.ശിവകുമാർ, മന്ത്രിമാരായ രാജണ്ണ, എം.ബി. പാട്ടീൽ, ജി.പരമേശ്വര, കെ.ജെ.ജോർജ്, എംഎൽഎമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

TAGS: KARNATAKA | YETTINAHOLE PROJECT
SUMMARY: CM Siddaramaiah inaugurates Yettinahole drinking water project

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *