കാവേരി നദിയിൽ ബഗിന സമർപ്പണം നടത്തി സിദ്ധരാമയ്യ

കാവേരി നദിയിൽ ബഗിന സമർപ്പണം നടത്തി സിദ്ധരാമയ്യ

ബെംഗളൂരു: കരകവിഞ്ഞൊഴുകിയ കാവേരി നദിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന സമർപ്പണം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃഷ്ണരാജ സാഗർ (കെആർഎസ്) ജലസംഭരണിയിലെത്തിയാണ് സിദ്ധരാമയ്യ ബഗിന സമർപ്പിച്ചത്. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മറ്റ്‌ മന്ത്രിമാരും അദ്ദേഹത്തിനൊപ്പം ബഗിന സമർപ്പണത്തിൽ പങ്കെടുത്തു. ബഗിന അർപ്പിച്ച ശേഷം ഡി.കെ. ശിവകുമാർ കാവേരി പ്രതിമയിൽ പൂജ നടത്തി.

തുടർന്ന് മുഖ്യമന്ത്രി കെഎസ്ആർ അണക്കെട്ട് പരിശോധിച്ചു. 124.80 ആണ് പരമാവധി സംഭരണശേഷി. അണക്കെട്ടിലേക്കെത്തുന്നത് 60,016 ക്യുസെക്സ് വെള്ളവും പുറത്തേക്കൊഴുക്കുന്നത് 52.020 ക്യുസെക്സുമാണ്. രണ്ടുവർഷത്തിനുശേഷമാണ് കെ.ആർ.എസ്. അണക്കെട്ടിൽ പരമാവധിശേഷിക്ക് അടുത്ത് ജലനിരപ്പെത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGS: KARNATAKA | CAUVERY
SUMMARY: CM and Deputy CM offer traditional bagina to Cauvery river at KRS dam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *