സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്; 185 കോടി രൂപയുടെ ക്രമക്കേടെന്ന് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയിൽ

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്; 185 കോടി രൂപയുടെ ക്രമക്കേടെന്ന് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയിൽ

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടിക്കേസിൽ 185 കോടി രൂപയുടെ ക്രമക്കേടെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്നും കേന്ദ്രം. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) – ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡൽഹി ഹെെക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അഴിമതി ഭീഷണിയാണെന്നും ദില്ലി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ദില്ലി ഹെെക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. കേസിൽ ജനുവരി 20ന് വിധി വരാനിക്കെ വാദങ്ങൾ എഴുതി നൽകാൻ കക്ഷികളോട് കോടതി നിർദേശിച്ചു. തുടർന്നാണ് ആദായ നികുതി വകുപ്പും എസ് എഫ് ഐ ഒയും കോടതിയിൽ വാദങ്ങൾ എഴുതി നൽകിയത്.

വീണാ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും ഉൾപ്പടെ നൽകിയ പണമിടപാടിന്റെ ഭാഗമായി 185 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എസ്എഫ് ഒ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കേന്ദ്രം വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകൾ സിഎംആർഎൽ ഉണ്ടാക്കി. ഇതുവഴി സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. കേസിൽ പൊതുതാൽപര്യമില്ലെന്ന സിആർഎംഎല്ലിന്റെ വാദത്തിനെയും കേന്ദ്രം തള്ളി.

സിഎംആര്‍എല്ലിന്റെ പണം ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനു ചില തെളിവുകള്‍ കണ്ടെത്തിയെന്നും എസ്എഫ്ഐഒ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
<BR>
TAGS : CMRL | EXALOGIC DEAL
SUMMARY : CMRL-Exalogic deal; 185 crore irregularity in the Delhi High Court by the central government

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *