കോസ്റ്റ് ഗാ‌ർ‌ഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

കോസ്റ്റ് ഗാ‌ർ‌ഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

ചെന്നൈ; ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ രാത്രി ഏഴു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചയ്ക് രണ്ടരയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഇന്നത്തെ ചെന്നൈ സന്ദർശന ഒരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് വെച്ച് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ചെന്നൈയിലെ രാജീവ്‌ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പ്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്,​ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് പാൽ കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലായിൽ അദ്ദേഹം തീരസംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റു. 34​ ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ത്തി​നി​ടെ​ ​ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ് ​ഗാ​ർ​ഡി​ലെ​ ​വി​വി​ധ​ ​പ​ദ​വി​ക​ൾ​ ​അ​ല​ങ്ക​രി​ച്ചു.​ ​സ​മു​ദ്ര​മാ​ർ​ഗം​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച,​ ​കോ​ടി​ക​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​മ​യ​ക്കു​മ​രു​ന്നും​ ​സ്വ​ർ​ണ​വും​ ​പി​ടി​കൂ​ടി​യ​ത് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​സു​പ്ര​ധാ​ന​ ​ദൗ​ത്യ​ങ്ങ​ൾ​ ​രാ​കേ​ഷ് ​പാ​ലി​ന് ​കീ​ഴി​ൽ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ത​ത്ര​ക്ഷ​ക് ​മെ​ഡ​ൽ,​പ്ര​സി​ഡ​ന്റി​ന്റെ​ ​ത​ത്ര​ക്ഷ​ക് ​മെ​ഡ​ൽ,​അ​തി​വി​ശി​ഷ്ട​ ​സേ​വാ​ ​മെ​ഡ​ൽ​ ​എ​ന്നീ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​ ​ദീ​പ​ ​പാ​ൽ.​ ​മ​ക്ക​ൾ​ ​സ്‌​നേ​ഹ​ൽ,​ത​രു​ഷി.
<br>
TAGS : RAKESH PAL | PASSED AWAY
SUMMARY : Coast Guard Director General Rakesh Pal passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *