ബെംഗളൂരുവിൽ ചായക്കും കാപ്പിക്കും വില വർധിച്ചേക്കും

ബെംഗളൂരുവിൽ ചായക്കും കാപ്പിക്കും വില വർധിച്ചേക്കും

ബെംഗളൂരു: നഗരത്തിൽ ചായ, കാപ്പി എന്നിവയ്ക്ക് വില വർധിച്ചേക്കും. കർണാടക മിൽക്ക് ഫെഡറേഷൻ നന്ദിനി പാലിൻ്റെ വില വർധിപ്പിച്ചതോടെയാണിത്. നഗരത്തിലുടനീളമുള്ള ഹോട്ടലുകളിൽ കാപ്പി, ചായ, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവയുടെ വില വർധനവിന് ബ്രുഹത് ബെംഗളൂരു സിറ്റി ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ സർക്കാറിനോടും ബിബിഎംപിയോടും അനുമതി തേടിയിട്ടുണ്ട്.

പാൽ വില വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഹോട്ടൽ ഉടമകൾക്ക് കനത്ത പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്ന് ബിബിഎച്ച്എ പ്രസിഡൻ്റ് പി. സി. റാവു പറഞ്ഞു. പാലിൻ്റെ വിലക്കയറ്റം ഹോട്ടൽ വ്യവസായത്തിന് നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വില വർധനയുടെ കാര്യത്തിൽ സർക്കാരുമായി ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES | PRICE HIKE
SUMMARY: Coffee and tea to get costlier in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *