കോള്‍ ഗേറ്റ്-പാമൊലിവ് കമ്പനിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കോള്‍ ഗേറ്റ്-പാമൊലിവ് കമ്പനിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കോള്‍ ഗേറ്റ്-പാമൊലിവ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 248.74 കോടി രൂപയുടെ നികുതി നോട്ടിസ് ആണ് കമ്പനിക്ക് ലഭിച്ചത്. വില കൈമാറ്റ വിഷയുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. എന്നാല്‍ നടപടി ചോദ്യം ചെയ്‌ത് ഹര്‍ജി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.

2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നികുതിയാണിതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 79.63 കോടി പലിശ അടക്കമുള്ള തുകയാണിത്. ആദായനികുതി വകുപ്പിന്‍റെ ഈ നോട്ടിസ് കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5,644 കോടിയുടെ വിറ്റുവരവാണ് കമ്പനിക്ക് ഉണ്ടായത്.

TAGS: NATIONAL | COLGATE
SUMMARY: Colgate-Palmolive Receives Tax Demand Notice Of Nearly 250 Crores

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *