താൻ ക്ഷണിച്ചാണ് പരിപാടിക്കെത്തിയതെന്ന പി.പി ദിവ്യയുടെ വാദം തള്ളി കലക്ടര്‍

താൻ ക്ഷണിച്ചാണ് പരിപാടിക്കെത്തിയതെന്ന പി.പി ദിവ്യയുടെ വാദം തള്ളി കലക്ടര്‍

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് സംഘടിപ്പിച്ചത് ഞാനല്ല. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പി പി ദിവ്യ എത്തിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് ക്ഷമചോദിച്ച്‌ എഴുതിയ കത്ത് തന്റെ കുറ്റസമ്മതമായി കാണരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

എന്ത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നവീന്‍ ബാബുവിന്റെ മരണത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലെ പരാമര്‍ശങ്ങള്‍ക്കെതിരായാണ് കലക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. കലക്ടര്‍ വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ വാദിക്കുന്നത്.

TAGS : PP DIVYA | KANNUR COLLECTOR
SUMMARY : The collector rejected PP Divya’s claim that she had come to the program on invitation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *