നഴ്സിംഗ് കോളേജിലെ റാഗിംഗ്; പ്രിൻസിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

നഴ്സിംഗ് കോളേജിലെ റാഗിംഗ്; പ്രിൻസിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

കോട്ടയം: നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.

സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രൊഫസർ അജീഷ് പി. മാണി ആയിരുന്നു. ഹോസ്റ്റലിലെ റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിനും കോളേജിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോളേജിലെ മൂന്നാംവര്‍ഷ ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് സംഭവത്തിലെ പ്രതികൾ. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ഇവർ ക്രൂരമായ റാഗിങ്ങിനിരയാക്കിയിരുന്നു.

സംഭവത്തില്‍ നഴ്സിംഗ് കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെ ഗാന്ധിനഗര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

TAGS: KERALA
SUMMARY: Nursing college principal, assistant prof suspended over raging issue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *