ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ബൈക്ക് യാത്രികൻ ലൈംഗികമായി പീഡിപ്പിച്ചു. ഹൊസൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി.

യാത്രക്കായി ലിഫ്റ്റ് തേടിയ യുവതിയെ അജ്ഞാതന്‍ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളെത്തിയാണ് യുവതിയെ രക്ഷിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. ആരോഗ്യനില തൃപ്തികരമാണെന്ന് എച്ച്എസ്ആർ ലേഔട്ട് പോലീസ് അറിയിച്ചു.

പ്രതിയെ പിടികൂടാൻ റോഡിലെ സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണ്. അഞ്ചംഗ സംഘമായാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ രാമന്‍ ഗുപ്ത അറിയിച്ചു.

TAGS: BENGALURU | RAPE
SUMMARY: College student raped by biker when asked lift

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *