കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കൊലപ്പെടുത്തി

കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കൊലപ്പെടുത്തി

ബെംഗളൂരു: കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിന് സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി. അമൃതഹള്ളിയിലെ സിന്ധി കോളേജിൽ ബുധനാഴ്ചയാണ് സംഭവം. ഭാർഗവ് എന്ന വിദ്യാർഥിയാണ് സെക്യൂരിറ്റി ഗാർഡായ ജയ് കിഷോർ റായിയെ ആക്രമിച്ചത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചെത്തിയ ഭാർഗവിനോട് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പുറത്തേക്ക് പോകണമെന്നും റായ് ആവശ്യപ്പെട്ടു.

തർക്കത്തെത്തുടർന്ന് ഭാർഗവ് അടുത്തുള്ള കടയിൽ പോയി കത്തി വാങ്ങി റായിയുടെ നെഞ്ചിൽ പലതവണ കുത്തുകയായിരുന്നു. റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ഭാർഗവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി നോർത്ത് ഈസ്റ്റ് ഡിസിപി പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Bengaluru student stabs security guard for not allowing him to enter college

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *