വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള ഹോട്ടലുകളും ലൈസൻസുള്ള ബാറുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൾക്ക് ഉത്തരവ് ബാധകമാണ്. നഗരത്തിലെ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള സമയപരിധി നീട്ടിനൽകാൻ ഹോട്ടലുടമകൾ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ മക്കളെ നിവേദനം നൽകിയിരുന്നു. ഇതനുസരിച്ചാണ് നടപടി.

ഇതുവരെ കമ്മീഷണറേറ്റ് പരിധിയിലെ ബാറുകളും റെസ്റ്റോറൻ്റുകളും മാത്രമാണ് പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ബിബിഎംപി പരിധിയിലെ സ്ഥാപനങ്ങൾക്കും ഇതേ സമയം അനുവദിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പുതിയ തീരുമാനം പൊതുജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് പി.സി. റാവു പറഞ്ഞു.

 

TAGS: BENGALURU | BBMP
SUMMARY: Shops, bars, hotels allowed to remain open till 1 am in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *