നിര്‍മാണത്തിലുള്ള കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഏഴ് മരണം

നിര്‍മാണത്തിലുള്ള കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഏഴ് മരണം

ഗുജറാത്തില്‍ നിര്‍മാണത്തിലുള്ള സ്വകാര്യ കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് ഏഴ് മരണം. കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ജസല്‍പൂര്‍ ഗ്രാമത്തിലെ സ്റ്റീല്‍ ഐനോക്‌സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. വലിയ കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ ഭിത്തിയും മതിലിന്റെ ഭാഗവും ഇവര്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

TAGS : GUJARAT | ACCIDENT | DEAD
SUMMARY : The wall of the company under construction collapsed and there was an accident; Seven deaths

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *