നിവിന്‍ പോളിയുടെ വാദംങ്ങള്‍ കള്ളമെന്ന് പരാതിക്കാരി, മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു; പരാതിയില്‍ ഉറച്ചുനിന്ന് യുവതി

നിവിന്‍ പോളിയുടെ വാദംങ്ങള്‍ കള്ളമെന്ന് പരാതിക്കാരി, മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു; പരാതിയില്‍ ഉറച്ചുനിന്ന് യുവതി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. തന്നെ പരിചയമില്ലെന്ന നടന്‍ നിവിന്‍ പോളിയുടെ വാദം കള്ളമെന്നും യുവതി പറഞ്ഞു. സിനിമാ നിര്‍മാതാവ് എംകെ സുനിലാണ് നിവിന്‍ പോളിയെ തന്നെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നല്‍കി മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു. നഗ്‌നചിത്രം പകര്‍ത്തി നിവിന്‍ പോളിയുടെ സംഘം ഭീഷണിപ്പെടുത്തിയതായും യുവതി ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു

2023 നവംബര്‍ ഡിസംബറിലായിരുന്നു സംഭവം. യൂറോപ്പിലേക്ക് വിടാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയായ സുഹൃത്ത് ശ്രേയ മുന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. മൂന്ന് മാസം കഴിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു നിര്‍മാതാവിനെ പരിചയപ്പെടുത്തി. അയാളുടെ പേര് എകെ സുനില്‍ എന്നാണ്. ഇന്റര്‍വ്യവിനായി വിളിച്ചിട്ട് ശാരീരികമായി ഉപദ്രവിച്ചു. അത് കഴിഞ്ഞാണ് നിവിന്‍ പോളി, ബഷീര്‍, വിനു എന്നിവര്‍ ഉപദ്രവിച്ചത്. മയക്കുമരുന്ന് തന്ന് ബോധം കെടുത്തിയായിരുന്നു ഉപദ്രവം. മൂന്ന് ദിവസം റൂമില്‍ പൂട്ടിയിട്ടു. യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്‌റൂമില്‍ കാമറ വയ്ക്കുകയും ഭര്‍ത്താവിന്റെ മെയില്‍ ഐഡി ഹാക്ക് ചെയ്ത് ഭീഷണിപ്പെടുത്തിയതോടെ അവര്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടി വന്നു. ശ്വാസം മുട്ടല്‍ വന്നതോടെ അവര്‍ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. പകര്‍ത്തിയ നഗ്‌നവീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്നും യുവതി പറയുന്നു.

വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.
<BR>
TAGS : NIVIN PAULY | SEXUAL HARASSMENT
SUMMARY : Complainant that Nivin Pauly’s claims are false

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *