പീഡനം നടന്ന തീയതികള്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍; കേസ് അട്ടിമറിക്കുന്നുവെന്ന് യുവതിയുടെ ആരോപണം

പീഡനം നടന്ന തീയതികള്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍; കേസ് അട്ടിമറിക്കുന്നുവെന്ന് യുവതിയുടെ ആരോപണം

കൊച്ചി: നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതിയില്‍ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നാണ് യുവതി മൊഴി നല്‍കിയത്. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.

അതിക്രമം നടന്നത് ഡിസംമ്പർ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചില്‍ ആയത് കൊണ്ടാണ്. ശരിയായ തീയതി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും പോലീസ് സത്യം അന്വേഷിച്ച്‌ കണ്ടെത്തട്ടെയെന്നും യുവതി പറഞ്ഞു. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തുന്നുണ്ട്.

ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ദുബായില്‍ വച്ച്‌ നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ദുബായില്‍ വെച്ച്‌ തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പോലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.

TAGS : NIVIN PAULY | KERALA
SUMMARY : Complaint against Nivin Pauly: Date of rape was told in sleep

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *