ഹൈസ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

ഹൈസ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കമലാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാ സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്.

പെൺകുട്ടിയുടെ പിതാവ് ഇക്കാര്യം പ്രധാന അധ്യാപകനെ അറിയിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ മറുപടി ലഭിക്കാതിരുന്നതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. സംഭാവയത്തിൽ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

ജില്ലാ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, കമലാനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരെ വിവരം അറിയിക്കുകയും അധ്യാപകനെതിരെ ഉടൻ നടപടിയെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്‌തതായി കമ്മീഷൻ അംഗം ശശിധർ കൊസാംബെ പറഞ്ഞു.

TAGS: BENGALURU UPDATES | CRIME
SUMMARY: Complaint against school teacher for sexually harassing girl student

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *