നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി

നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി

കൊച്ചി: നടൻ സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ടുപേരെ കസ്റ്റഡിയിലെടുത്തത് മറൈൻ ഡ്രൈവ് കടവന്ത്ര ഭാഗങ്ങളിൽ വെച്ചാണ് എന്നും ആരോപണമുണ്ട്.

ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പോലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് കൊച്ചി പോലീസ് പറഞ്ഞു.

TAGS: KERALA | SIDDIQUE
SUMMARY: Siddique son shaheen friends in police custody

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *