ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ മർദിച്ചതായി പരാതി

ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ മർദിച്ചതായി പരാതി

ബെംഗളൂരു: ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിയെ നാട്ടുകാർ മർദിച്ചതായി പരാതി. ബെംഗളൂരു രാമമൂർത്തിനഗർ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതോടെ യുവതിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. തുടർന്നുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മർദ്ദിച്ച ചിലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നും യുവതി ആരോപിച്ചു.

സംഭവത്തിൽ യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയെങ്കിലും ലോക്കൽ പോലീസ് എഫ്‌ഐആറിൽ നിന്നും ഈ പേര് ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതായി യുവതി പറഞ്ഞു.

TAGS: BENGALURU | ATTACK
SUMMARY: Complaint raised by keralite women on attacking her for offending stray attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *