വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വനിതാ ഡോക്ടറുടെ പരാതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വനിതാ ഡോക്ടറുടെ പരാതി

തിരുവനന്തപുരം: വനിത ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ലോഡ്ജില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ച്‌ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിലുളളത്.

ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സോഷ്യല്‍മീഡിയ വഴിയാണ് പോലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും പിന്നീട് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയുകയായിരുന്നുവെന്നും യുവതി പറയുന്നു. പോലീസിന്റെ അന്വേഷണത്തില്‍ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

TAGS : THIRUVANATHAPURAM | POLICE | RAPE CASE
SUMMARY : promised marriage and molested; Complaint by woman doctor against civil police officer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *