മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ 44 കാരനെ ബെള്ളാരി അറസ്റ്റ് ചെയ്തു. ബെള്ളാരി തെക്കലക്കോട്ട സ്വദേശി ഹുസൈൻ ബാഷ ആണ് അറസ്റ്റിലായത്.

ആന്ധ്രയിലെ തീർഥാടന കേന്ദ്രമായ മന്ത്രാലയിലേക്ക് പോകുന്നവരെ മതം മാറ്റാൻ ശ്രമിച്ചു എന്നാരോപിച്ച് ഗദ്ദിലിംഗപ്പ എന്ന എന്ന വ്യക്തിയാണ് പരാതി നൽകിയത്.
സംസ്ഥാനത്ത് 2022 സെപ്തംബറിൽ നിലവിൽ വന്ന നിർബന്ധിത മതപരിവർത്തന നിരോധനിയമപ്രകാരം 3 മുതൽ 10 വരെ വർഷം തടവും 1 ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. പരാതിയ്ക്ക് പുറമെ തെളിവായി വീഡിയോ ക്ലിപ്പും പരാതിക്കാരൻ സമർപ്പിച്ചിരുന്നു.  കേസില്‍ മറ്റൊരു പ്രതിയായ സായിബാബ (24) എന്ന ആൾക്കെതിരെ പോലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.
<BR>
TAGS : RELIGIOUS CONVERSION  | KARNATAKA
SUMMARY : Complaint of attempted conversion. One person was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *