വിമാനയാത്രക്കിടെ മാലമോഷണം; ഇൻഡിഗോ ജീവനക്കാരിക്കെതിരെ പരാതി

വിമാനയാത്രക്കിടെ മാലമോഷണം; ഇൻഡിഗോ ജീവനക്കാരിക്കെതിരെ പരാതി

ബെംഗളൂരു: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സ്വർണമാല മോഷണം പോയതായി പരാതി. വിമാനക്കമ്പനി ജീവനക്കാരിക്കെതിരെയാണ് ബെംഗളൂരു സ്വദേശിനിയായ പ്രിയങ്ക മുഖർജിയെന്ന യാത്രക്കാരി പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ അഞ്ച് വയസുള്ള കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നൽകിയ പരാതിയിൽ പറഞ്ഞു. ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് എയർപോർട്ട് പോലീസ് അറിയിച്ചു. 6ഇ 661 എന്ന ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു പ്രിയങ്ക. ഇവരുടെ കുട്ടി ധരിച്ച രണ്ടര പവന്‍റെ മാലയാണ് കാണാതായത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു.

TAGS: INDIGO | THEFT
SUMMARY: Theft complaint filed against Indigo flight attendent

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *