വടകരയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

വടകരയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട്∙ വടകരയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ഇന്നലെ അര്‍ധരാത്രിയില്‍ ആക്രമണമുണ്ടായത്.

ബോംബേറില്‍ വീടിന്റെ മുകള്‍നിലയിലെ ടൈലുകള്‍ക്ക് കേടുപാട് സംഭവിച്ചു. വീടിന്റെ ചുമരിനും വാതിലിനും മുകള്‍ വശത്തെ ഷീറ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു. സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. പയ്യോളി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍  അന്വേഷണം പോലീസ് ആരംഭിച്ചു.
<BR>
TAGS : KERALA | VADAKARA NEWS | BOMB ATTACK | LATEST NEWS
SUMMARY : Complaint that explosives were thrown at the house of Youth Congress leader in Vadakara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *