സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ബാബുരാജിനെതിരെ കേസ്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ബാബുരാജിനെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന ജൂനിയ‍ർ ആർടിസ്റ്റിൻ്റെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പോലീസ് കേസെടുത്തു. 2019ല്‍ അടിമാലിയില്‍ ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതി പരാതി. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു.

സംസ്ഥാന പോലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺവഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.  പെൺകുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.  കേസിൻ്റെ വിശദാംശങ്ങൾ അടുത്ത ദിവസം  തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പോലീസ് അറിയിച്ചു.
<BR>
TAGS : BABURAJ ACTOR | SEXUAL HARASSMENT
SUMMARY : Complaint that he was molested by offering a chance in the movie. Case against actor Baburaj

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *