വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ; ജല അദാലത്ത് നാളെ

വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ; ജല അദാലത്ത് നാളെ

ബെംഗളൂരു : ജല വിതരണം ഉൾപ്പെടെ വിവിധ പരാതികളില്‍ പരിഹാരമുണ്ടാക്കനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ലു.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ജല അദാലത്ത്  നടത്തും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത്.

സെൻട്രൽ ജയിൽ റോഡ്, ഡോ.എം.സി. മോദി റോഡ്, ഹെസറഘട്ട റോഡ്, മേജർ ഉണ്ണികൃഷ്ണൻ റോഡ്, അഞ്ജനപുര, ബസവനഗുഡി, ലിംഗധീരനഹള്ളി, കസ്തൂരിനഗർ എന്നിവിടങ്ങളിലെ സബ് ഡിവിഷണൽ ഓഫീസുകളിലാണ് അദാലത്ത് നടക്കുന്നത്. പരാതികൾ 1916 നമ്പറിൽ വിളിച്ച് രേഖപ്പെടുത്താം. 8762228888 എന്ന വാട്‌സാപ്പ് നമ്പറിലും രജിസ്റ്റർ ചെയ്യാം.
<br>
TAGS : BWSSB
SUMMARY : Water Adalat tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *