മൂന്നാർ ഗ്യാപ്​ റോഡിൽ പൂർണ യാത്രാ നിരോധനം

മൂന്നാർ ഗ്യാപ്​ റോഡിൽ പൂർണ യാത്രാ നിരോധനം

ഇടുക്കി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്നാർ ഗ്യാപ് റോഡ് പൂർണമായും അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് തുടരുകയാണ്. നാളെ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ വി. വിഘ്​നേശ്വരി അറിയിച്ചു. ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കര്‍ശനമായി തടയും.

വീഴ്ച വരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടി. ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉത്തരവ് ലംഘിച്ച് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും കലക്ടർ പറഞ്ഞു.
<BR>
TAGS : MUNNAR GAP ROAD, TRAVEL BAN
SUMMARY : Complete travel ban on Munnar Gap Road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *