കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. രാമനഗര ടൗണിലെ യാരബ്നഗറിലുള്ള ഗെജ്ജലഗുഡ്ഡെയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

നാല് പേർ അപകടനിലെ തരണം ചെയ്തു. പരുക്കേറ്റ ഏഴ് വയസുകാരന്റെ നില അതീവഗുരുതരമാണ്. ഗെജ്ജലഗുഡ്ഡെയിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുടുംബം പുതിയ വീട് നിർമ്മിച്ച് താമസം തുടങ്ങിയത്. ബുധനാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ വീടിന് തൊട്ടുപിറകിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ പാറക്കെട്ട് ഇളകി ഭിത്തിയിലേക്ക് പതിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | WALL COLLAPSE
SUMMARY: 5 of family injured in wall collapse in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *