തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്ക്

തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്ക്

ബെംഗളൂരു: തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ മൈസൂരു ഒളിമ്പിയ തിയേറ്ററിൻ്റെ പിൻഭാഗത്തെ മതിലാണ് തകർന്നത്. സമീപത്തെ തെരുവ് സാരി കച്ചവടക്കാരുടെ ദേഹത്താണ് മതിൽ തകർന്നുവീണത്. സതീഷ്, തബ്രീസ്, ഹർമൻ, ഷാക്കിബ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറെകാലമായി മതിൽ മോശം അവസ്ഥയിലായിരുന്നു. ഇത് പൊളിച്ചുമാറ്റാൻ പലതവണ ആവശ്യപ്പെട്ടിട്ടും തീയറ്റർ മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിയേറ്ററിലെ പ്രദർശനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇക്കാരണത്താൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ കെആർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Mysuru: Wall collapse at Olympia Theater injures four

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *