തിരുവനന്തപുരം-കാസറഗോഡ് വന്ദേഭാരത് ട്രെയിൻ കടന്നുവന്ന ട്രാക്കിൽ കോൺക്രീറ്റ് മിക്സർ വാഹനം,വന്ദേഭാരത് സഡൻ ബ്രേക്കിട്ടു,​ ദുരന്തം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം-കാസറഗോഡ് വന്ദേഭാരത് ട്രെയിൻ കടന്നുവന്ന ട്രാക്കിൽ കോൺക്രീറ്റ് മിക്സർ വാഹനം,വന്ദേഭാരത് സഡൻ ബ്രേക്കിട്ടു,​ ദുരന്തം ഒഴിവായത് തലനാരിഴക്ക്

പയ്യന്നൂർ: തിരുവനന്തപുരം -കാസറഗോഡ് വന്ദേഭാരത് ട്രെയിൻ വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വന്ദേഭാരത് ട്രെയിൻ വരുന്ന ട്രാക്കിൽ വാഹനം കയറിയതാണ് ആശങ്കയ്ക്കിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർ‌മ്മാണ പ്രവർത്തനം നടന്നുവരികയാണ്. വന്ദേഭാരത് ട്രെയിൻ കടന്നുവരുമ്പോൾ റെയിൽവേ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറുകയായിരുന്നു. കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഉടൻതന്നെ ലോക്കോപൈലറ്റ് സഡൻ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു. വാഹനമോടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു . വാഹനം കസ്റ്റഡിയിലെടുത്തു.
<BR>
TAGS : RAILWAY | VANDE BHARAT EXPRESS |
SUMMARY : Concrete mixer vehicle on railway track: Vandebharat suddenly braked, accident diverted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *