വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

ബെംഗളൂരു: കേരളത്തിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ ബെംഗളൂരുവിലെ മത-സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു.

സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ ഉറ്റവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന വേദനയില്‍ ബെംഗളൂരു ജില്ല സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. എസ് വൈ എസ് ബെംഗളൂരു ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാന്ത്വന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ കഴിയുന്ന വിധം സഹായിക്കണമെന്ന് എല്ലാ മഹല്ല് നിവാസികളോടും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം സെക്രട്ടറി അബ്ദുറഹ്‌മാന്‍ ഹാജി ട്രഷറര്‍ സത്താര്‍ മൗലവി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖല
വയനാടിലെ ചൂരല്‍ മലയിലും ചുണ്ടക്കൈ എന്ന പ്രദേശത്തുമുണ്ടായ സമീപകാലം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖല അനുശോചനം അറിയിച്ചു. സര്‍വ്വം നഷ്ടപ്പെട്ട് സ്വന്തം ശരീരം മാത്രം അവശേഷിക്കുന്ന സഹോദരങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് അബ്ദുല്‍ റഹീം കോട്ടയം പറഞ്ഞു. ദുരന്ത ബാധിതര്‍ക്കായി സേവന സന്നദ്ധമായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
<BR>
TAGS : WAYANAD LANDSLIDE,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *