മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; കാങ്പോക്പി ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; കാങ്പോക്പി ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

നാഗ -കുക്കി സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഗ്രാമങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അധികൃതര്‍. കാങ്ചുപ് ഗെല്‍ജാങ് സബ് ഡിവിഷന് കീഴിലുള്ള കോണ്‍സഖുല്‍, ലെയ്ലോണ്‍ വൈഫെ എന്നീ ഗ്രാമങ്ങളില്‍ സമാധാനാന്തരീക്ഷം തകരുമെന്ന് ആശങ്കമൂലമാണ് ഇന്നലെ മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

അതേസമയം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ രണ്ട് ഗ്രാമങ്ങളിലേക്കുള്ള ആളുകളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. കാംജോങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ താത്കാലിക ക്യാമ്പ് പ്രതിഷേധക്കാര്‍ തകര്‍ത്തു. ഒരു ഗ്രാമത്തിലെ കുക്കി യുവാക്കള്‍ മറ്റൊരു ഗ്രാമത്തിലെ നാഗ സ്ത്രീയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രണ്ട് ഗ്രാമങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. 2023 മെയ് മുതല്‍ ആരംഭിച്ച കുക്കി-മെയ്‌തേയ് സംഘര്‍ഷത്തിന് ഇനിയും അവസാനമായിട്ടില്ല.

TAGS : MANIPPUR
SUMMARY : Conflict again in Manipur; A curfew was imposed in Kangpokpi district

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *