അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

ഹൈദരാബാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് അറക്കാനായി പശുവിനെ കടത്തിയെന്നാരോപിച്ച് ​തെലങ്കാനയിലെ മേദക്കിൽ വര്‍​ഗീയ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെവൈഎം നേതാക്കൾ പശുക്കളെ കടത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇതിനിടെ  ചേരി തിരിഞ്ഞ് കല്ലേറുണ്ടായി. കടകളും ഒരു ആശുപത്രിയും ആക്രമിക്കപ്പെട്ടു. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു.

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സെക്ഷൻ 144 ഏർപ്പെടുത്തിയ സാഹചര്യത്തില്‍ നാലോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. മേധക് ജില്ലയിലെ രാംദാസ് ചൗരസ്‌തയ്ക്ക് സമീപമാണ് നിരോധനാജ്ഞ. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരു വിഭാങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഏതാനും ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
<BR>
TAGS : CLASH ON COW TRANSPORTATION | TELANGANA
SUMMARY : Conflict between two communities in Telangana

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *