മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇന്റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് കൂടി റദ്ദാക്കി

മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇന്റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് കൂടി റദ്ദാക്കി

ഇംഫാൽ: മണിപ്പുരിൽ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. മൊബൈൽ ഡേറ്റ സർവീസുകൾ, ലീസ് ലൈൻ, വി.എസ്.എ.ടി, ബ്രോഡ്ബാൻഡ്, വി.പി.എൻ സേവനങ്ങൾ റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘർഷത്തിലേക്ക് കടക്കാതിരിക്കാനും വേണ്ടിയാണ് സർക്കാർ ഇന്റർനെറ്റ് റദ്ദാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സെപ്റ്റംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതൽ സെപ്റ്റംബർ 15ന് വൈകിട്ട് മൂന്ന് മണി വരെയാണ് ഇന്റർനെറ്റ് സേവനം നിർത്തിവെച്ചത്. കുക്കി-മെയ്‌തേയ് വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംഘർഷം ഉടലെടുത്ത് ഒരു വർഷമായിട്ടും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ഡ്രോൺ ആക്രണമുണ്ടായതോടെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായത്. തിങ്കളാഴ്ച നൂറുകണക്കിന് വിദ്യാർഥികൾ ക്യാമ്പസിലും ഇംഫാലിലെ തെരുവുകളിലും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. ആക്രമണത്തിനു പിന്നിലുള്ളവർക്കു നേരെ നടപടി വേണമെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
<BR>
TAGS : MANIPUR CLASH
SUMMARY : Conflict continues in Manipur; Internet service suspended for another five days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *