കോഴി​ക്കോട് സംഘർഷാവസ്ഥ; ഹർത്താലനുകൂലികൾ കടകള്‍ അടപ്പിക്കുകയും ബസ് സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു

കോഴി​ക്കോട് സംഘർഷാവസ്ഥ; ഹർത്താലനുകൂലികൾ കടകള്‍ അടപ്പിക്കുകയും ബസ് സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു

കോഴിക്കോട്:  ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഞായറാഴ്ച പൊതു അവധിയാണെങ്കിലും പൊതുവെ തുറക്കാറുള്ള കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. 11 മണിയോടെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ കടകള്‍ അടപ്പിക്കുകയും ബസ് സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു.

വാഹന ഗതാഗതം പതിവു പോലെ നടക്കുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട കവലകളിലെല്ലാം പോലീസ് നിരീക്ഷണമുണ്ട്. കടയടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ രാവിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല.കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പതിവുപോലെ നന്നു. എന്നാല്‍ 11 മണിയോടെയാണ് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്. പോലീസ് സാന്നിധ്യമുണ്ടായിട്ടും ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷത്തിനു ശ്രമിച്ചു.ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞു. കോഴിക്കോട് നഗരത്തില്‍ സിറ്റി ബസ്സുകള്‍ അധികം ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവുല്‍ വ്യാപകമായി കടകള്‍ തുറന്നിട്ടില്ല.

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ നേരത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എം കെ രാഘവന്‍ എംപിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നു.
<BR>
TAGS : HARTHAL | KOZHIKODE NEWS
SUMMARY : Conflict in Kozhikode; The strike closed shops and disrupted bus services

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *