തിരഞ്ഞെടുപ്പിലെ മോശം പ്രകടനം;  വിലയിരുത്തലിന് സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്

തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; വിലയിരുത്തലിന് സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ വിലയിരുത്തലുകൾക്കായി സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാർട്ടിയുടെ മോശംപ്രകടനം വിലയിരുത്താൻ സമിതി രൂപീകരിച്ചിട്ടുള്ളത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതികളിൽ ഹൈബി ഈഡനും പി.ജെ. കുര്യനും അംഗങ്ങളാണ്. കോൺഗ്രസ് അധികാരത്തിലുള്ള കർണാടകയിൽ 28-ൽ വെറും ഒമ്പത് സീറ്റുകളാണ് കോൺഗ്രസിന് നേടാനായിരുന്നത്. തെലങ്കാനയിൽ 17-ൽ എട്ട് സീറ്റുകളിലും ജയിച്ചു.

ഹിമാചലിൽ നാലു സീറ്റുകളിൽ ഒരിടത്ത് പോലും കോൺഗ്രസിന് ജയിക്കാനായിരുന്നില്ല. പരാജയ കാരണങ്ങൾ വിലയിരുത്തിയ ശേഷം അവ പരിഹരിച്ച് മുന്നേറാൻ ശ്രമിക്കുമെന്ന് കോൺഗ്രസ് വക്താക്കൾ അറിയിച്ചു. കർണാടകയിൽ മധുസൂദനൻ മിസ്ത്രി, ഗൗരവ് ഗൊഗോയ്, ഹൈബി ഈഡൻ എന്നിവരടങ്ങുന്ന സമിതിയാണ് വിലയിരുത്തൽ നടത്തുക.

TAGS: ELECTION| CONGRESS
SUMMARY: Congress forms committee to evaluate on failure of party in polls

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *