ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപാതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനുള്ള ചുമതല മന്ത്രിമാർക്ക് കൂടി ഉണ്ടെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി. കെ. ശിവകുമാർ പറഞ്ഞു.

ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്കും കൃഷി വകുപ്പ് മന്ത്രി എൻ.ചെലുവരയ്യസ്വാമിക്കും ചന്നപട്ടണയുടെ തിരഞ്ഞെടുപ്പ് ചുമതല നൽകി. ഷിഗ്ഗാവിൽ ഈശ്വർ ഖന്ദ്രെ അടങ്ങുന്ന മന്ത്രിതല സംഘത്തിനാണ് ചുമതല. നിയമകാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, സമീർ അഹമ്മദ്, ലക്ഷ്മി ഹെബ്ബാൾക്കർ, ആർ.ബി. തിമ്മാപുർ, എസ്.എസ്. മല്ലികാർജുൻ, ബൈരതി സുരേഷ്, ശിവരാജ് തംഗദഗി എന്നിവർ സംഘത്തിലുണ്ട്.

മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ ഉൾപ്പെടുന്ന 19 അംഗ സമിതിക്കാണ് സന്ദൂരിൻ്റെ ചുമതല. കെ.ജെ. ജോർജ്, സന്തോഷ് ലാഡ്, പ്രിയങ്ക് ഖാർഗെ, എംഎൽഎമാർ എന്നിവരും സമിതിയിലുണ്ട്. നവംബർ 13 നാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്.

TAGS: KARNATAKA | BYPOLLS
SUMMARY: Karnataka Ministers given responsibility of ensuring victory

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *