നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് വീർ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ തീരുമാനം.

2022ല്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചത്. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളില്‍ സ്ഥാപിച്ചതെന്ന് അന്നത്തെ പ്രതീപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ ചോദിച്ചിരുന്നു.

നിരവധി എതിർപ്പുകൾ ഉണ്ടായിട്ടും ബിജെപി സർക്കാർ ചിത്രം സ്ഥാപിക്കുകയായിരുന്നു. അതേസമയം, ചിത്രം നീക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്തെത്തി. ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | VEER SAVARKAR
SUMMARY: State govt to remove veer savarkar photo in parliament

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *