ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്കാണ് നടപടി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കെ. റഹമാൻ ഖാനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിൽ നായിഡുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1 മുതൽ 2023 ഓഗസ്റ്റ് 15 വരെയാണ് കുറ്റകൃത്യം നടന്നതെന്നും പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറഞ്ഞു.

എന്നാൽ, ആരോപണം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ഗുരപ്പ നായിഡു പറഞ്ഞു. സംഭവത്തിൽ ചന്നമ്മനക്കെരെ അച്ചുകാട്ടെ പോലീസാണ് കേസെടുത്തത്.

TAGS: KARNATAKA | CONGRESS
SUMMARY: Karnataka Congress expels party leader over sexual harassment case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *