കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

ഹരിയാനയിലെ കോൺഗ്രസ് നേതാക്കളായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും അനുയായികളും ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാവിലെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കാത്തതാണ് രാജിക്കുള്ള കാരണമെന്നാണ് സൂചന.

കോണ്‍ഗ്രസിന് ഹരിയാനയില്‍ യാതൊരു ഭാവിയുമില്ലെന്ന് കിരണ്‍ ചൗധരി പറഞ്ഞു.“ആത്മാര്‍ത്ഥതയുള്ള വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ല. ചിലരുടെ സ്വകാര്യ സാമ്രാജ്യമായി കോണ്‍ഗ്രസ് മാറുകയാണ്. “- കിരണ്‍ ചൗധരി കുറ്റപ്പെടുത്തി.

ഹരിയാനയിലെ തോഷാം മണ്ഡലത്തിലെ എംഎല്‍എയാണ് കിരണ്‍ ചൗധരി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടുമെന്ന് സൂചന നല്‍കിയിരുന്നു. മുന്‍ ഹരിയാന മുഖ്യമന്ത്രിയും കരുത്തുറ്റ കോണ്‍ഗ്രസ് നേതാവുമായ ബന്‍സിലാലിന്റെ മരുമകള്‍ കൂടിയാണ് കിരണ്‍ ചൗധരി. കോൺഗ്രസിൻ്റെ ഹരിയാന യൂണിറ്റിൻ്റെ വർക്കിംഗ് പ്രസിഡൻ്റായിരുന്നു മകള്‍ ശ്രുതി ചൗധരി.
<bR>
TAGS : CONGRESS | HARYANA  |
SUMMARY : Congress leader Kiran Chaudhary and daughter to BJP

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *