കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും കിസാന്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (72) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ്റെ മകനും തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയുടെ സഹോദരനുമാണ്. 2021ൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു.

കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു. 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹോള്‍ട്ടികോര്‍പ്പ് ചെയര്‍മാനായിരുന്നു.
<BR>
TAGS : OBITUARY
SUMMARY : Congress leader Lal Varghese Kalpakavadi passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *