തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. വിജയനഗര എംഎല്‍എയായ എച്ച്.ആര്‍. ഗവിയപ്പയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി.

എന്നാൽ ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എംഎൽഎയുടെ പ്രസ്താവനയിൽ പാര്‍ട്ടി നേതാക്കൾ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവകുമാർ പറഞ്ഞു. ജനങ്ങള്‍ക്ക് വീട് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് അടുത്തിടെ വിജയനഗരയിൽ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ ഗവിയപ്പ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഗ്യാരന്റി പദ്ധതികള്‍ മൂലം ജനങ്ങള്‍ക്ക് വീടുനല്‍കുന്നത് ബുദ്ധിമുട്ടായി. ഇക്കാരണത്താൽ ആവശ്യമില്ലാത്ത ഗ്യാരന്റി പദ്ധതികള്‍ റദ്ദാക്കണമെന്നും എംഎൽഎ ആവശ്യപ്പെടുകയായിരുന്നു.

 

TAGS: KARNATAKA | GUARANTEE SCHEME
SUMMARY: Congress MLA Gaviyappa wants guarantee schemes revoked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *