ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംപി അറസ്റ്റിൽ

ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംപി അറസ്റ്റിൽ

ന്യൂഡൽഹി: ബലാത്സം​ഗക്കേസിൽ യുപിയിൽ നിന്നുള്ള കോൺ​ഗ്രസ് എംപി രാകേഷ് റാത്തോഡിനെ പോലീസ് അറസ്റ്റുചെയ്തു. വീട്ടിൽ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് റാത്തോഡിനെ കസ്റ്റഡിയിലെടുത്തത്. അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ വാര്‍ത്ത സമ്മേളനത്തിനിടെ നാടകീയമായാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്.

സീതപൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് യു പി പോലീസിന്റെ നടപടി. കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറിയാണ് അറസ്റ്റിലായ രാകേഷ്. ജനുവരി 15ന് യുവതി നല്‍കിയ പരാതിയില്‍, പ്രാഥമിക അന്വേഷണത്തിനുശേഷം 17നാണ് പോലീസ് കേസെടുത്തത്. രാഷ്ട്രീയ പദവികള്‍ അടക്കം വാഗ്ദാനം ചെയ്ത് കഴിഞ്ഞ നാല് വര്‍ഷമായി രാകേഷ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് യുവതിയുടെ പരാതി.

വിവാഹം കഴിക്കാമെന്ന് രാകേഷ് ഉറപ്പുനല്‍കിയിരുന്നതായും യുവതി ആരോപിച്ചു. എംപിയുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖകളും യുവതി പൊലീസിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് രാകേഷ് റാത്തോഡ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച് തള്ളി. രണ്ടാഴ്ച്ചക്കകം സിതാപൂര്‍ കോടതിയില്‍ കീഴടങ്ങാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.സ്വന്തം വസതിയില്‍ റാത്തോഡ് വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ നാടകീയമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. നോട്ടീസ് നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും റാത്തോഡ് സഹകരിക്കാന്‍ തയ്യാറായില്ലെന്നാണ് അറസ്റ്റില്‍ പോലീസിന്റെ വിശദീകരണം.
<br>
TAGS : RAPE CHARGES | ARRESTED
SUMMARY : Congress MP arrested in rape case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *